Tuesday, November 3, 2009
ഇതുപോലുള്ള ഇലക്ഷനുകള്‍ നമ്മള്‍ക്കു വേണോ?..
നമ്മുടെ നാട്ടിലെ ഇന്നത്തെ നീയമ വ്യവസ്ത അനുവദിക്കുന്നതു ഒരു പൌരന്‍ എത്ര മണ്ടലങ്ങളില്‍ വേണമങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും അതുപോലെ തന്നെ ഒരു പദവി(ജനാധിപത്യത്തില്‍ ) വഹിക്കുമ്പോള്‍ തന്നെ മറ്റൊന്നിനു വേണ്ടി മത്സരിക്കാവുന്നതും ആണ്. പക്ഷെ ഒരേ സമയത്തു ഈ പറഞ്ഞ രണ്ടു പദവിയും കൂടി ഒരേ സമയത്തു വഹിക്കാനും പറ്റില്ല താനും ... അപ്പോള്‍ ഒരാള്‍ രണ്ടെടുത്തു തിരഞ്ഞെടുക്കപ്പെടുകയോ അല്ല എങ്കില്‍ ഒരു പദവി വഹിക്കുന്ന സമയത്തു രണ്ടാമത്തെ പദവിയിലേക്കു മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ ഒരീടത്തു ഈ പറഞ്ഞയാള്‍ക്കു രാജി വയ്ക്കേണ്ടി വരുകയും ... അവിടെ രണ്ടാമതു ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പു നടത്തേണ്ടിയും വരുന്നു... ഇങ്ങനെ വരുമ്പോള്‍ ഉണ്ടാകുന്ന ചിലവും വഹിക്കേണ്ടതു പാവം ജനങ്ങള്‍ തന്നെ... ഇത്തരത്തിലുള്ള നീയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതല്ലേ... ഇപ്പോള്‍ തന്നെ കേരളത്തിലെ അവസ്ത നോക്കൂ... മൂന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനു വേണ്ടി വരുന്ന ചിലവു എത്രയാണ്... ഒരു പക്ഷെ ഇതു നമ്മുടെ നീയമ വ്യവസ്തയ്ക്കു ഒഴിവാക്കാവുന്നതായിരുന്നില്ലെ??
Friday, March 6, 2009
തകരുന്ന ജീവിതങ്ങള്‍.........!!!!!!!
അംബലപ്പുഴ കുട്ടികളുടെ ആത്മഹത്യമുതല്‍ കേരളത്തില്‍ ഒരോ ദിവസം ചെല്ലുംതൊറും ആത്മഹത്യ കൂടി കൂടി വരുകയാണ്... എന്നിട്ടും നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ തന്‍റെ മക്കള്‍ ഒരിക്കലും അങ്ങനെ ആവില്ല എന്ന വിശ്വാസത്തില്‍ ആണെന്ന് ഒര്ക്കുമ്ബോള്‍ ആര്‍ക്കും ആരെയും കുറ്റം പറയാന്‍ പറ്റില്ല കാരണം പല കുട്ടികളുടേയും വീട്ടിലെ പെരുമാറ്റം അതിനു വഴി കൊടുക്കാറില്ല എന്നതാണ് സത്യം.. മിക്ക ആള്‍ക്കാരും ഒരോന്ന് നടന്ന് കഴിയുമ്ബൊള്‍ മിക്കവറും കുറ്റപ്പെടുത്തുക മാതാപിതാക്കളെ ആയിരിക്കും... പക്ഷെ ഇങ്ങനെ സംഭവിക്കുന്ന വീട്ടിലെ മാതാപിതാക്കള്‍ മിക്കവാറും ഒരു നേരത്തെ ഭക്ഷണതിനും കുട്ടികളുടെ പഠനത്തിനും വേണ്ടി കഠിനധ്വാനം ചെയ്യുന്നവരായിരിക്കും ... അതിന്‍റെ ഇടയ്ക്ക് തന്‍റെ കുട്ടികള്‍ ഇങ്ങനെ ഒക്കെ ചെയ്യും എന്നു അവരെങ്ങനെ മനസ്സിലക്കാന്‍.. ഇതിന്‍റെ പ്രധാന ഉത്തരവാദി നമ്മുടെ സര്‍ക്കര്‍ മാത്രമാണ്.. കാരണം ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടകുമ്ബൊള്‍ പ്രതികളെ മാതൃകാപരമായി സിക്ഷിക്കപ്പെടാന്‍ അവര്‍ക്കവുന്നില്ല എന്നതു തന്നെ കാരണം...
Subscribe to:
Comments (Atom)
